തിരുവനന്തപുരം: പൊലീസുകാർ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തെന്നാരോപിച്ച് പിണറായി വിജയന്റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെന്ററിലെ ഡ്രൈവറായ അനൂപാണ് പരാതി നൽകിയത്.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയതിന് പിന്നാലെയായിരുന്നു സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ ചില പൊലീസുകാർ അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് അനൂപിന്റെ ആരോപണം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് വകുപ്പിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
English Summary
Anoop, a driver attached to the AKG Centre and assigned to Chief Minister Pinarayi Vijayan, has lodged a complaint with the DGP alleging misconduct and physical assault by police personnel. The incident reportedly occurred after he dropped the Chief Minister at Thiruvananthapuram Railway Station. An investigation has been sought into the matter.

